librelist archives

« back to archive

Fwd: Re: ILUG ക ൊച്ചി മീറ്റിംഗ്

Fwd: Re: ILUG ക ൊച്ചി മീറ്റിംഗ്

From:
Sreenadh H
Date:
2014-05-01 @ 06:11
Dani,




-------- Original Message --------
From: Sreenadh H <sreenadh@sreenadh.in>
Sent: April 28, 2014 11:12:32 PM GMT+05:30
To: ilugcochin@librelist.com
Subject: Re: ILUG കൊച്ചി മീറ്റിംഗ്

>> എന്നാൽ ഇന്നത്തെ മീറ്റിംഗിൽ ജയ്‌ ജേക്കബ്‌ /ശ്രീനാഥ്‌  ഇങ്ങനെയൊരു
ട്രസ്റ്റ്‌ തന്റെ അറിവോടുകൂടി 2006 രൂപീകരിച്ചിരുന്നതായി സമ്മതിച്ചു ,


ഞാന്‍ ഐലഗ് കൊച്ചിന്‍ മീറ്റിംഗില്‍ വരുന്നത് 2007 ല്‍ ആണ്. കൃത്യമായി
പറഞ്ഞാല്‍ 2007 ജൂലായ് 22 (23 ല്‍ മെയിലിങ്ങ് ലിസ്റ്റില്‍ ചേര്‍ന്നു).
അപ്പോള്‍ പിന്നെ എന്റെ അറിവോടെ 2006 ല്‍ രൂപികരിച്ചു എന്ന് ഞാന്‍ പറയുമോ.
സാരമില്ല കേട്ടതിന്റെ കുഴപ്പമായിരിക്കും. ഞാന്‍ പറഞ്ഞത് അതിന്റെ
സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ 2008 ലോ 2009 ലോ മറ്റോ ഞാന്‍ ജെജെയ്ക്കൊപ്പം
പോയിട്ടുണ്ട് എന്നാണ്. അതായത് ലിബ്രേ ഇന്ത്യയെക്കുറിച്ച് ഞാന്‍
കേട്ടിട്ടുണ്ട്. "2007 മുതല്‍ ഐലഗ് കൊച്ചിന്റെ പ്രവര്‍ത്തകനായ എനിക്കുപോലും
അറിയിലായിരുന്നു ഐലഗ് കൊച്ചിന്റെ മെയിലിങ്ങ് ലിസ്റ്റും വെബ്സൈറ്റൂം ലിബ്രേ
ഇന്ത്യയുടെ കൈവശമാണെന്ന് " എന്നാണ് ഞാന്‍ പറഞ്ഞത് . ഐലഗ് കൊച്ചിന്റെ
മെയിലിങ്ങ് ലിസ്റ്റും വെബ്സൈറ്റും ഏറ്റെടുക്കാനുള്ള തീരുമാനം മീറ്റിംഗിന്
രണ്ടോ മൂന്നോ ദിവസം മുന്നേ മാത്രം എടുത്തതാണ് എന്നാണ് മീറ്റിംഗിനു ശേഷം
അറിയാന്‍ കഴിഞ്ഞത് . അതായത് ഐലഗ് കൊച്ചിന്റെ വെബ്സൈറ്റിന്റെ (മെയിലിങ്ങ്
ലിസ്റ്റിന്റേയും) അവകാശി ലിബ്രേ ഇന്ത്യ ട്രസ്റ്റ് ആണ് .

ഒരിക്കല്‍ ഡാനിയേല്‍ എന്നോട് ചോദിച്ചു ഐലഗ് കൊച്ചിന്‍ നിയപരമായി രജിസ്റ്റര്‍
ചെയ്തോ എന്ന്. അപ്പോള്‍ ലിബ്രേ ഇന്ത്യ ട്രസ്റ്റിനെക്കുറിച്ച് ഞാന്‍
പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഓര്‍മ്മ. പറഞ്ഞിട്ടില്ലെങ്കില്‍ ക്ഷമിക്കൂ
സഹോദരാ.

>> എങ്ങനയാണ്‌  ശ്രീനാഥിന് പെട്ടെന്നൊരു ഓർമ വന്നത്?
പ്രായം കൂടി വരികയല്ലേ ഓര്‍മ്മക്കുറവൊക്കെ ഉണ്ട്  .

>> ഇതിലെന്തോ ചീഞ്ഞു നാറുന്നില്ലേ?"
ഇനിയൊരിക്കലും ഞാന്‍ മീറ്റിംഗില്‍ ഷൂ ധരിച്ചുകൊണ്ട് വരില്ല :D

സംഭവാമീ യുഗേ യുഗേ :)

എന്ന് സസ്സ്നേഹം,

ശ്രീനാഥ്

-- 
Sent from my Samsung Galaxy Tab 2 P3100 Android phone with K-9 Mail. 

Re: [ilugcochin] Fwd: Re: ILUG ക ൊച്ചി മീറ്റിംഗ്

From:
Danial José
Date:
2014-05-01 @ 09:14
സംശയങ്ങൾ ദൂരീകരിച്ചതിനു ശ്രീനാഥിനു ഒരു കുല നന്ദി.