librelist archives

« back to archive

[OT] Freedom to Kiss

[OT] Freedom to Kiss

From:
Danial José
Date:
2014-10-30 @ 04:43
PRESS RELEASE:

Since an organized attempt to misrepresent the motive of Kiss of Love
campaign is fast gaining momentum, we would like to make our stand clear.

Our program is not restricted to lovers and couples. We welcome all human
beings who are capable of loving each other and would like to express that
in public. With this symbolic gesture we would like to send a strong
message to social elements who indulge in moral fascism and moral policing.
It is interesting to note that prominent voices against our campaign were
careful to distant themselves from the term "moral police". However at the
same time, when they dictate a moral code to conduct a protest, they are
defacto committing an act of moral policing.

We believe that these voices are not mainstream, and they don't really
represent the population of Kerala. Therefore we urge you, parents,
brothers and sisters, couples, and everybody to come out along with your
loved ones and join us and express your love in public places.

In Kerala we know instances where husbands and wives were beaten up by the
so called moral police, just because some one was not convinced that the
couples were really husband and wife. We have also seen young
professionals, pregnant women, siblings harassed by these fringe elements
of the society.

So its time we the people, parents, siblings, couples, come out and show
that there is nothing wrong in expressing our love to our loved ones
through hugs or kisses in public. This is not just a protest for the right
to kiss in public places. We need to open up spaces in the rigid Kerala
society to make it tolerant towards expression of love in public spaces, be
it between siblings, or parents with children.

A short word to those who say that this is not our culture. Our literature
and poetry has celebrated the expression of love. One of the earliest
recorded instance of a kiss is in the epic Mahabharatha (where Rishyashrina
kisses Vaishali). In fact some anthropologists beleive that kissing
originated in India and it got passed on to the rest of the world, when
Alexander came here with his army.


************************************************************************************

ചുംബനകൂട്ടായ്മയെ കുറിച്ച് തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ പടര്ത്തുവാനുള്ള
സംഘടിത ശ്രമങ്ങള്‍ കാണുന്നു എന്നതിനാല്‍ ഈ കൂട്ടായ്മയുടെ സംഘാടകര്‍ ഞങ്ങളുടെ
നയം വ്യക്തമാക്കുന്നു.

ചുംബന കൂട്ടയിമയിലേക്ക് കമിതാക്കളെ മാത്രമല്ല ഞങ്ങൾ ക്ഷണിക്കുന്നത്. സഹജീവികളെ
സ്നേഹിക്കുന്ന, സ്നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരേയുമാണ്.
അതാകട്ടെ, കേരളത്തിൽ വർദ്ധിച്ചു വരുന്ന സദാചാരപൊലീസിംഗിന് എതിരായിട്ടുള്ള ഒരു
പ്രതീകാത്മക പ്രതിഷേധം എന്ന നിലയിൽ ആണ്. നിങ്ങളുടെ ജീവിത പങ്കാളികളും,
അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും, സുഹൃത്തുക്കളും, കാമുകീ കാമുകന്മാരും,
എല്ലാവരും പങ്കെടുക്കട്ടെ! സദാചാര പൊലീസിംഗ് എന്ന സമാന്തര നിയമവ്യവസ്ഥ ഒരു
തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നും, ഭരണഘടനാനുസൃതമായിത്തന്നെ പൊതു
സ്ഥലങ്ങളിൽ സഹജീവികൾ തമ്മിൽ സ്നേഹം പ്രകടിപ്പിക്കാൻ അവകാശം ഉണ്ടെന്നും നമുക്ക്
ബോധ്യപ്പെടേണ്ടതുണ്ട്. ആ സ്നേഹം അവർ പ്രകടിപ്പിക്കട്ടെ!

ഇന്ത്യന്‍ സ്പെഷ്യന്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായ ശേഷം
ജീവിതപങ്കാളികള്‍ പുറത്തിറങ്ങിയപ്പോള്‍ സ്ത്രീയുടെ കഴുത്തില്‍ താലിയില്ല എന്ന
പേരില്‍ ഈ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത് നമ്മുടെ കേരളത്തില്‍. സഹോദരിയും
സഹോദരനും ഒന്നിച്ചു യാത്ര ചെയ്തപ്പോള്‍ സദാചാരക്കാരാല്‍ ആക്രമിക്കപ്പെട്ട
സംഭവവും നമ്മുടെ കേരളത്തില്‍. കമിതാക്കള്‍ക്ക് മാത്രമല്ല സഹോദരങ്ങള്‍ക്കും
അച്ഛനും മകള്‍ക്കും അമ്മയ്ക്കും മകനും പോലും ഒന്നിച്ചു യാത്രചെയ്യണമെങ്കില്‍
സദാചാരപോലിസ് കളിക്കുന്നവരെ പേടിക്കേണ്ടി വരുന്നത് നമ്മുടെ കേരളത്തില്‍ .

അച്ഛനമ്മമാർ മക്കളെ കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ,
ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! സഹോദരീ സഹോദരന്മാർ പരസ്പരം
കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍
ചുംബിക്കട്ടെ! ഭാര്യാ ഭർത്താക്കന്മാരും കാമുകീ കാമുകന്മാരും പരസ്പരം
കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍
ചുംബിക്കട്ടെ! അതവരുടെ മൗലികാവകാശം ആണെന്ന് ബോധ്യപ്പെടട്ടെ! അതിലൂടെ
സ്നേഹത്തിന്റെ വില മറ്റൊന്നിനുമില്ലെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടട്ടെ.
അന്യന്റെ സ്നേഹപ്രകടനങ്ങളിൽ തങ്ങളുടെ സദാചാര ബോധത്തിനു മുറിവേൽക്കാൻ
ഒന്നുമില്ലെന്ന് അവർ തിരിച്ചറിയട്ടെ!

ചുംബിക്കാൻ വേണ്ടിയുള്ള അവ്കാശത്തിനു വേണ്ടിയല്ല ഈ സമരം. മറിച്ച് സഹജീവികൾക്ക്
- അവർ തമ്മിലുള്ള ബന്ധം എന്തുമാകട്ടെ - അവർ തമ്മിലുള്ള സ്നേഹം ഒരു
ആലിംഗനത്തിലൂടെയോ ചുംബനത്തിലൂടെയോ കൈമാറാൻ ഉള്ള അധികാരമുണ്ടെന്നും
മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്നും സദാചാര പൊലീസ് വക്താക്കളെ
ബോധ്യപ്പെടുത്തുകയാണ്. നിങ്ങളതിൽ ഇടപെടേണ്ട യാതൊരു കാര്യവുമില്ല.